കേരളം

kerala

ETV Bharat / international

ബ്രസീലിലെ ആമസോൺ കാടുകളിൽ വനനശീകരണം ഉയർന്നതായി റിപ്പോർട്ട് - ബ്രസീലിലെ ആമസോൺ കാടുകളിൽ വനനശീകരണം ഉയർന്നതായി റിപ്പോർട്ട്

കഴിഞ്ഞ വർഷം പ്രസിഡന്‍റ് ജെയർ ബോൾസോനാരോ അധികാരമേറ്റതിനുശേഷം ഈ മേഖലയിലെ വനനശീകരണം കുതിച്ചുയർന്നതായി വന സംരക്ഷണ സംഘടനകൾ അറിയിച്ചു

amazon deforestation  brazil space agency amazon  bolsonaro amazon deforestation  amazon illegal logging  ആമസോൺ കാടുകൾ  ബ്രസീലിലെ ആമസോൺ കാടുകളിൽ വനനശീകരണം ഉയർന്നതായി റിപ്പോർട്ട്  ബ്രസീലിലെ ആമസോൺ കാടുകളിൽ വനനശീകരണം
ആമസോൺ

By

Published : May 9, 2020, 5:30 PM IST

റിയോ ഡി ജനേറോ:ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ വനനശീകരണത്തിന്‍റെ തോത് കഴിഞ്ഞ മാസം കുത്തനെ ഉയർന്നതായി റിപ്പോർട്ട്. 2019 ഏപ്രിലിൽ 248 ചതുരശ്ര കിലോമീറ്ററാണ് വനനശീകരണം സംഭവിച്ചതെങ്കിൽ കഴിഞ്ഞ മാസം 405 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വനനശീകരണം നടന്നതായി ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് (ഇൻപെ) അറിയിച്ചു. ജനുവരി മുതൽ ഏപ്രിൽ വരെ 1,202 ചതുരശ്ര കിലോമീറ്റർ വനം നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ വർഷം പ്രസിഡന്‍റ് ജെയർ ബോൾസോനാരോ അധികാരമേറ്റതിനുശേഷം ഈ മേഖലയിലെ വനനശീകരണം കുതിച്ചുയർന്നതായി വന സംരക്ഷണ സംഘടനകൾ അറിയിച്ചു. തെക്കേ അമേരിക്കയിൽ കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. 1,41,000 കേസുകളും പതിനായിരത്തോളം മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു.

ABOUT THE AUTHOR

...view details