അഫ്‌ഗാനിലെ സിഖ് സമൂഹത്തിന്‍റെ സുരക്ഷയിൽ ആശങ്കയെന്ന് അമേരിക്കൻ നയതന്ത്രജ്ഞ - Sikh community
കാബൂളിലെ സിഖ് ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമത്തിൽ 25 പേർ കൊല്ലപ്പെട്ട സാഹചര്യത്തെ തുടർന്നായിരുന്നു ആലിസ് വെൽസിന്‍റെ പ്രതികരണം.
അഫ്‌ഗാനിലെ സിഖ് സമൂഹത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അമേരിക്കൻ നയതന്ത്രജ്ഞ ആലിസ് വെൽസ്
വാഷിങ്ടൺ: അഫ്‌ഗാനിസ്ഥാനിലെ സിഖ് സമൂഹത്തിന്‍റെ സുരക്ഷയിൽ ആശങ്ക അറിയിച്ച് അമേരിക്കൻ നയതന്ത്രജ്ഞ ആലിസ് വെൽസ്. അഫ്‌ഗാനിലെ ബഹുസ്വര സാംസ്‌കാരത്തിന്‍റെ അവിഭാജ്യ ഘടകമാണ് സിഖ് സമൂഹമെന്നും എന്നാൽ അവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ആലിസ് വെൽസ് പറഞ്ഞു. അഫ്‌ഗാനിലെ ജനത ഒരുമിച്ച് നിന്ന് ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആലിസ് വെൽസ് കൂട്ടിച്ചേർത്തു. കാബൂളിലെ സിഖ് ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമത്തിൽ 25 പേർ കൊല്ലപ്പെട്ട സാഹചര്യത്തെ തുടർന്നായിരുന്നു ആലിസ് വെൽസിന്‍റെ പ്രതികരണം.