കേരളം

kerala

ETV Bharat / international

ഫ്ലോറിഡയിൽ കെട്ടിടം തകർന്ന സംഭവം; 14 മൃതദേഹം കൂടി കണ്ടെത്തി - death toll rises to 78

തകർന്ന ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ കെട്ടിടത്തിന്‍റെ ശേഷിച്ച ഭാഗങ്ങൾ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച്‌ ഞായറാഴ്ച പൊളിച്ച് നീക്കിയിരുന്നു

ഫ്ലോറിഡയിൽ കെട്ടിടം തകർന്ന സംഭവം  14 മൃതദേഹം കൂടി കണ്ടെത്തി  14 more bodies recovered from Florida  death toll rises to 78 with dozens missing  14 more bodies recovered  death toll rises to 78  ഫ്ലോറിഡയിൽ കെട്ടിടം തകർന്നു
ഫ്ലോറിഡയിൽ കെട്ടിടം തകർന്ന സംഭവം; 14 മൃതദേഹം കൂടി കണ്ടെത്തി

By

Published : Jul 10, 2021, 9:40 AM IST

വാഷിങ്‌ടണ്‍: മിയാമി ബീച്ചിന് സമീപത്തുള്ള കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 14 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 78 ആയി ഉയർന്നതായി മിയാമി മേയർ ഡാനിയേല ലെവിൻ കാവ അറിയിച്ചു. അപകട കാരണം ഇപ്പോഴും അവ്യക്തമാണെന്നും ലീവൈൻ കാവ അറിയിച്ചു.

also read:പട്ടിണിമൂലം ഓരോ മിനിറ്റിലും 11 പേർ മരിക്കുന്നു! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഓക്‌സ്‌ഫാം

തകർന്ന ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ കെട്ടിടത്തിന്‍റെ ശേഷിച്ച ഭാഗങ്ങൾ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച്‌ ഞായറാഴ്ച പൊളിച്ച് നീക്കിയിരുന്നു. തുടര്‍ന്ന് നിര്‍ത്തിവച്ച തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ജൂണ്‍ 25നാണ് അപകടമുണ്ടായത്.

12 നിലകളുള്ള കോപ്ലക്സിലെ 136 യൂണിറ്റുകളിൽ പകുതിയോളം ആണ് തകർന്നു വീണത്. 40 വർഷം പഴക്കമുള്ള കെട്ടിടം കുറെ വർഷമായി അൽപാൽപം താഴുന്നതായി വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

തകർച്ചയ്ക്ക് കാരണമായത് എന്താണെന്ന് എഞ്ചിനീയർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം നിർണയിക്കാൻ സമയമെടുക്കുമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് നേരത്തെ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details