ബുട്ടെമ്പോ: കോംഗോയിൽ നൈരാഗോംഗോ അഗ്നിപർവ്വത സ്‌ഫോടനത്തിൽ മരണം 32 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് ഡിആർസി അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിൽ ലാവ വീടുകളിൽ പതിച്ച് പൊള്ളലേറ്റ് ഒൻപത് പേർ മരിച്ചപ്പോൾ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ അധികൃതർ തിങ്കളാഴ്ച ഗോമയിലെത്തി. സ്ഥലത്ത് ഇപ്പോഴും സ്‌ഫോടനം നടക്കുന്നതായി അധികൃതർ അറിയിച്ചു. ഗോമയിൽ നിന്ന് 3,000ത്തോളം പേരാണ് സമീപ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്‌തത്. അനാവശ്യ ആവശ്യങ്ങൾക്കായി ജനം പുറത്തേക്ക് ഇറങ്ങരുതെന്നും വീടുകളിലേക്ക് മടങ്ങരുതെന്നും സർക്കാർ അറിയിച്ചു.
കോംഗോ നൈരാഗോംഗോ അഗ്നിപർവ്വത സ്‌ഫോടനം: മരണം 32 ആയി
സ്ഥലത്ത് ഇപ്പോഴും സ്‌ഫോടനം നടക്കുന്നതായി അധികൃതർ അറിയിച്ചു.
കോംഗോയിൽ നൈരാഗോംഗോ അഗ്നിപർവ്വത സ്‌ഫോടനത്തിൽ മരണം 32 ആയി
Also Read:നൈരാഗോംഗോ അഗ്നിപർവത സ്‌ഫോടനം; മരണം 13 ആയി
കോംഗോയുടെ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത നൈരാഗോംഗോ അഗ്നിപർവ്വതം ശനിയാഴ്ച രാത്രി ഏഴ് മണിക്ക് പൊട്ടിത്തെറിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഗോമ പട്ടണത്തിന് 20 കിലോമീറ്റർ വടക്ക്, കിവു തടാകത്തിലാണ് നൈരാഗോംഗോ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.