ബ്രസീലിയ: ആശങ്ക പടര്‍ത്തി ബ്രസീലില്‍കൊവിഡ് പ്രതിദിന നിരക്ക് ഉയരുന്നു. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 75,445 പേര്‍ക്കാണ്. ഇതോടെ ലാറ്റിനമേരിക്കന്‍ രാജ്യത്തെ കൊവിഡ് നിരക്ക് 15, 732,836 ആയി. പുതിയ 2,513 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ മരണനിരക്ക് 439,050 ആയി ഉയര്‍ന്നു.
ബ്രസീലില്‍ ആശങ്ക ഉയര്‍ത്തി പ്രതിദിന കൊവിഡ് നിരക്ക് ഉയരുന്നു - ബ്രസീല്‍ കൊവിഡ് വാര്‍ത്ത
ലാറ്റിനമേരിക്കന്‍ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടി കടന്നു.
Also read:കൊവിഡിന്‍റെ മൂന്നാം വകഭേദം നേപ്പാളിൽ
കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ഇതിനിടെ കുട്ടികളില്‍ കൊവിഡ് നിരക്ക് ഉയരുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് മൂലം രാജ്യത്ത് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള അമേരിക്കയേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 11 വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 241 കുട്ടികളാണ്. ബ്രസീലിലാകട്ടെ കൊവിഡ് മൂലം 832 കുട്ടികളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. അതേ സമയം, കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം 14.24 ദശലക്ഷം പേര്‍ കൊവിഡില്‍ നിന്ന് മുക്തരായിട്ടുണ്ട്.