ഹവാന: ക്യൂബയില്‍ പുതുതായി 1472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,66,368 ആയി. 16 ജീവഹാനി കൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1148 ആയി ഉയർന്നു.
ഹവാനയില്‍ കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞിട്ടുണ്ട്. 325 കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇവിടെ സംഭവ നിരക്ക് 276.7 ആണ്. എന്നിരുന്നാലും രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് ഹവാനയിലാണ്.