വാഷിംഗ്ടൺ:അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ അമേരിക്കയിലെ 100 ദശലക്ഷം ആളുകൾക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് നിയുക്ത പ്രസ്ഡന്‍റ് ജോ ബൈഡൻ.
സത്യപ്രതിജ്ഞ ചെയ്ത് 100 ദിവസത്തിനുള്ളിൽ 100 ദശലക്ഷം പേർക്ക് കൊവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് ജോ ബൈഡൻ - US President
ആദ്യത്തെ 100 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം സ്കൂളുകളും തുറക്കാൻ സാധിക്കുന്ന തരത്തിൽ വൈറസിനെ നിയന്ത്രണവിധേയമാക്കുമെന്ന് ബൈഡൻ പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത് 100 ദിവസത്തിനുള്ളിൽ 100 ദശലക്ഷം പേർക്ക് കൊവിഡ് വാക്സിൻ: ജോ ബൈഡൻ
വൈറസ് പടരാതിരിക്കാൻ എല്ലാ അമേരിക്കക്കാർക്കും 100 ദിവസം മാസ്ക് ധരിക്കണമെന്ന ആഹ്വാനം അദ്ദേഹം ആവർത്തിച്ചു. ആദ്യത്തെ 100 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം സ്കൂളുകളും തുറക്കാൻ സാധിക്കുന്ന തരത്തിൽ വൈറസിനെ നിയന്ത്രണവിധേയമാക്കുമെന്ന് ബൈഡൻ പറഞ്ഞു.
അതേസമയം, അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം 15 ദശലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് പ്രകാരം അമേരിക്കയിൽ ഇതുവരെ 15,087,418 പേർക്ക് കൊവിഡ് ബാധിച്ചു. കൊവിഡ് ബാധിച്ച് 285,518 പേർ മരണപെടുകയും ചെയ്തു.