ലോകത്താകെ ഒമിക്രോണ്‍ വകഭേദം കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ അമേരിക്കയും ഇംഗ്ലണ്ടുമടക്കം പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ സമ്പര്‍ക്ക വിലക്ക് കുറച്ചിരിക്കുകയാണ്. സമ്പര്‍ക്ക വിലക്ക് കുറച്ചത് ശാസ്തീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല മറിച്ച് സാമ്പദ്‌വ്യവസ്ഥയ്‌ക്ക് കൂടുതല്‍ ആഘാതമേല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ്.
ഒമിക്രോണ്‍ ബാധിതരില്‍ പല രാജ്യങ്ങളിലായി നടന്ന 79 പഠനങ്ങളുടെ വിശകലനം വ്യക്‌തമാക്കുന്നത് പത്ത് ദിവസത്തെ സമ്പര്‍ക്ക വിലക്കാണ് കൊവിഡ് പ്രതിരോധത്തിന് ആവശ്യം എന്നാണ്. എന്നാല്‍ അമേരിക്ക സമ്പര്‍ക്ക വിലക്ക് അഞ്ച് ദിവസമായാണ് കുറച്ചത്. യുകെയില്‍ പത്ത് ദിവസമായിരുന്ന കൊവിഡ് രോഗികളുടെ സമ്പര്‍ക്ക വിലക്ക് ഏഴ് ദിവസമായി കുറച്ചു.