കേരളം

kerala

By

Published : Feb 28, 2022, 7:34 PM IST

ETV Bharat / international

കൊവിഡ് പടര്‍ന്നത് വുഹാനിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന്: പഠന റിപ്പോര്‍ട്ട്

സാഴ്സ് കൊവ് 2 വൈറസ് മൃഗങ്ങളില്‍ ഉത്ഭവിക്കുകയും മനുഷ്യരിലേക്ക് പകരുകയും ചെയ്തു എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്

covid in Wuhan market  COVID pandemic originated in animals  കൊവിഡ് പടര്‍ന്നത് വുഹാനില്‍ നിന്ന്  വുഹാനിലെ മാര്‍ക്കറ്റ്  കൊവിഡിന്‍റെ ഉത്ഭവം
കൊവിഡ് പടര്‍ന്നത് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നെന്ന് പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: കൊവിഡ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നത് വുഹാനിലെ കടല്‍ മത്സ്യ മാര്‍ക്കറ്റില്‍ നിന്നാണെന്ന് സൂചിപ്പിക്കുന്ന രണ്ട് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങി. സാഴ്സ് കൊവ് 2 വൈറസ് മൃഗങ്ങളില്‍ ഉത്ഭവിക്കുകയും മനുഷ്യരിലേക്ക് പകരുകയും ചെയ്തു എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

2019 ഡിസംബറിൽ രോഗനിർണയം നടത്തിയ ആദ്യകാല കൊവിഡ്-19 കേസുകൾ വുഹാൻ വിപണിയെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. വൈറസ് സ്ഥിരീകരിച്ചവരില്‍ പലരും ജീവനുള്ള മൃഗങ്ങളെ വില്ക്കുന്ന മാര്‍ക്കറ്റില്‍ ഉള്ളവരായിരുന്നു. യുഎസിലെ അരിസോണ സർവകലാശാല പ്രൊഫസറായ മൈക്കൽ വോറോബെയാണ് ആദ്യ പഠനം നടത്തിയത്.

Also Read: രാജ്യത്ത് കൊവിഡ് നാലാം തരംഗം ജൂൺ അവസാനത്തോടെ

മറ്റൊരു പഠന പ്രകാരം രണ്ട് കണ്ടെത്തലുകളാണ് നടത്തിയത്. ഒന്ന് മൃഗങ്ങളില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നും രണ്ട് 2019 നവംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യത്തിലോ ആണ് രോഗം മനുഷ്യരിലേക്ക് വ്യാപിച്ചത് എന്നുമാണ്. ആദ്യ ആഴ്ചകളില്‍ തന്നെ വൈറസിന് വകഭേദങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം രണ്ട് ഡസൻ ജീവശാസ്ത്രജ്ഞർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, എപ്പിഡെമിയോളജിസ്റ്റുകൾ, ഫിസിഷ്യൻമാർ, പൊതുജനാരോഗ്യ വിദഗ്ധർ, മൃഗഡോക്ടർമാർ എന്നിവർ ചേർന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുതിയ റിപ്പോര്‍ട്ടും അംഗീകരിച്ചു. മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടര്‍ന്നത് എന്നായിരുന്നു കണ്ടെത്തല്‍.

ചൈനയിലെ ലബോറട്ടറിയിൽ നിന്നാണ് കൊറോണ വൈറസ് ചോർന്നതെന്ന കണ്ടെത്തലിനെ ശാസ്ത്രീയമായി സാധൂകരിക്കാന്‍ തെളിവുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറസ് പ്രകൃതിയിൽ നിന്നും പരിണമിച്ചതാണെന്നും പഠനങ്ങൾ ശക്തമായി വാദിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details