കേരളം

kerala

ETV Bharat / international

2022 വരെ കൊവിഡ് തുടരാൻ സാധ്യതയെന്ന് അമേരിക്കൻ ഗവേഷകർ

ഉയർന്ന ജനസംഖ്യയും, രോഗം ഭേദമാകാനെടുക്കുന്ന കാലയളവും, രോഗലക്ഷണങ്ങളുടെ അഭാവവും വൈറസ് വ്യാപിക്കാനുള്ള സാധ്യത കൂട്ടുന്നു. ലോകജനസംഖ്യയുടെ ഭൂരിഭാഗവും രോഗപ്രതിരോധ ശേഷി കൈവരിക്കുന്നത് വരെ കൊവിഡ് നിലനിൽക്കും.

COVID-19 pandemic  University of Minnesota  2022 വരെ കൊവിഡ് തുടരും  Covid pandemic could last till 2022  US researchers report  മിനസോട്ട സർവകലാശാല  കൊവിഡ് അമേരിക്ക
2022 വരെ കൊവിഡ് തുടരാൻ സാധ്യതയെന്ന് അമേരിക്കൻ ഗവേഷകർ

By

Published : May 2, 2020, 2:10 PM IST

വാഷിങ്‌ടൺ: 2022 വരെ കൊവിഡ് തുടരാൻ സാധ്യതയെന്ന് അമേരിക്കൻ ഗവേഷകരുടെ റിപ്പോർട്ട്. മിനസോട്ട സർവകലാശാലയിലെ സെന്‍റർ ഫോർ ഇൻഫെക്റ്റ്യസ് ഡിസീസ് റിസർച്ച് ആൻഡ് പോളിസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലോകജനസംഖ്യയുടെ ഭൂരിഭാഗവും രോഗപ്രതിരോധ ശേഷി കൈവരിക്കുന്നത് വരെ കൊവിഡ് നിലനിൽക്കും. ഉയർന്ന ജനസംഖ്യയും, രോഗം ഭേദമാകാനെടുക്കുന്ന കാലയളവും, രോഗലക്ഷണങ്ങളുടെ അഭാവവും വൈറസ് വ്യാപിക്കാനുള്ള സാധ്യത കൂട്ടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ മരുന്നുകളോ, ജനങ്ങൾക്ക് ആവശ്യമായ പ്രതിരോധ ശേഷിയോ ഇല്ലാതെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്.

അടുത്ത രണ്ട് വർഷത്തേക്ക് രോഗം തടയാനുള്ള തയ്യാറെടുപ്പുകൾ നടത്തി എല്ലാവരും മാനസികമായി സജ്ജമാകണമെന്ന് ഗവേഷകർ അറിയിച്ചു. ലോകത്താകമാനം 2,60,000 പേരുടെ ജീവൻ വൈറസ് എടുത്തുകഴിഞ്ഞു. 32 മില്യൺ ജനങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവിധ സർക്കാരുകൾ വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പോലെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്.

ABOUT THE AUTHOR

...view details