വാഷിങ്ടണ്‍: മാനവരാശി കണ്ട ഏറ്റവും അപകടകാരിയായ മഹാമാരികളിലൊന്ന്. ഒന്നാം ലോകമഹായുദ്ധ കാലത്ത് പൊട്ടിപ്പുറപ്പെട്ട സ്‌പാനിഷ് ഫ്ലൂ അഥവാ ഗ്രേറ്റ് ഇന്‍ഫ്ലൂന്‍സ എപിഡമിക് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് 1918 മാര്‍ച്ചില്‍ അമേരിക്കയിലെ കാന്‍സാസിലാണ്. ഒരു മാസത്തിനിടെ ഫ്രാന്‍സ്, ജര്‍മനി, യുകെ എന്നി രാജ്യങ്ങളിലേക്ക് അതിവേഗം പടര്‍ന്ന സ്‌പാനിഷ് ഫ്ലൂ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാല് തരംഗങ്ങളിലായി ആഗോള ജനസംഖ്യയുടെ മൂന്നിലൊന്നിനേയും ബാധിച്ചിരുന്നു. 50 ദശലക്ഷം ആളുകളുടെ ജീവനാണ് മഹാമാരി കവര്‍ന്നത്.
സ്‌പാനിഷ് ഫ്ലൂവിന് ശേഷം അതുപോലെയോ അതിനേക്കാളോ ഭീകരമായ മറ്റൊരു ആരോഗ്യ പ്രതിസന്ധി രോഗം നേരിടുന്നത് 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആദ്യമായി കൊവിഡ്19 സ്ഥിരീകരിക്കുമ്പോഴാണ്. കൊവിഡ്19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌ത് രണ്ട് വര്‍ഷം തികയാറാകുമ്പോള്‍ ലോകത്താകമാനം ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 4.6 ദശലക്ഷമാണ്.
മാനവരാശി കണ്ട ഏറ്റവും വലിയ മഹാമാരിയാണ് സ്‌പാനിഷ് ഫ്ലൂ സ്‌പാനിഷ് ഫ്ലൂവിന്‍റെ തനിയാവര്‍ത്തനമോ?
യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ കണക്കുകള്‍ പ്രകാരം ഏകദേശം 675,000 പേരാണ് അമേരിക്കയില്‍ സ്‌പാനിഷ് ഫ്ലൂ മൂലം മരണമടഞ്ഞത്. അന്നത്തെ വിവര ശേഖരത്തിലെ അപര്യാപ്‌തതയും രോഗത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അവബോധം ഇല്ലാത്തതും കണക്കിലെടുക്കുമ്പോള്‍ ഈ കണക്കുകള്‍ കൃത്യമാകാനുള്ള സാധ്യത കുറവാണ്.
സ്‌പാനിഷ് ഫ്ലൂ ആദ്യമായി സ്ഥിരീകരിയ്ക്കുന്നത് അമേരിക്കയിലെ കാന്‍സാസിലാണ് 50 ദശലക്ഷം പേരാണ് മഹാമാരി മൂലം മരണമടഞ്ഞത് അമേരിക്കയില്‍ സ്‌പാനിഷ് ഫ്ലൂവിനെ തുടര്‍ന്നുണ്ടായ സമാന സാഹചര്യമാണ് ഒരു നൂറ്റാണ്ടിനിപ്പുറം കൊവിഡ് സൃഷ്‌ടിച്ചിരിക്കുന്നത്. കൊവിഡ് കേസുകളില്‍ ശമനമുണ്ടായി നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി രാജ്യം പതിയെ പഴയ സ്ഥിതിയിലേയ്ക്ക് തിരിച്ചെത്തുന്നതിനിടെയാണ് ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ വീണ്ടും കൊവിഡ് നിരക്ക് ഉയര്‍ത്തുന്നത്. കൊവിഡ് ബാധിച്ച് ഏറ്റവുമധികം പേര്‍ മരിച്ച രാജ്യത്ത് നിലവില്‍ പ്രതിദിനം ഏകദേശം 1,900 പേര്‍ കൊവിഡിന് കീഴടങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.
അമേരിക്കയില്‍ ഏകദേശം 675,000 പേര്‍ ഫ്ലൂ ബാധിച്ച് മരിച്ചു സ്‌പാനിഷ് ഫ്ലൂവിന് സമാന സാഹചര്യമാണ് നിലവിലുള്ളത് ജോണ്‍സ് ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 676,059 ആണ്. ശൈത്യകാലം കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാക്കുമെന്നും ഏകദേശം ഒരു ലക്ഷം ആളുകള്‍ കൂടി കൊവിഡ് ബാധിച്ച് ജനുവരി ഒന്നിനുള്ളില്‍ മരണപ്പെടുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ നടത്തിയ പഠനം പറയുന്നു. അതോടെ അമേരിക്കയിലെ കൊവിഡ് മരണ നിരക്ക് 776,000 ആകും.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 675,000 കടന്നു എങ്ങനെ മറികടക്കും?
വൈറസിന് കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാവുകയും മനുഷ്യശരീരം അതിനെ പ്രതിരോധിക്കാന്‍ പഠിയ്ക്കുകയും ചെയ്യുമ്പോള്‍ രോഗ തീവ്രത കുറയും. വാക്‌സിനേഷനും രോഗമുക്തിയുമാണ് അതിജീവനത്തിന്‍റെ പ്രധാന മാര്‍ഗങ്ങള്‍. കുട്ടികള്‍ക്ക് രോഗം പിടിപെടുമ്പോള്‍ അവരുടെ ശരീരം അതിനെ പതിയെ പ്രതിരോധിച്ച് തുടങ്ങും. അവര്‍ വലുതാകുമ്പോള്‍ കൊവിഡ് അപകടകരമല്ലാതുകയും സാധാരണ വൈറസ് പോലെയായി മാറുമെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.
സ്‌പാനിഷ് ഫ്ലൂ ബാധിച്ച കൂറേയെറെ പേര്‍ക്ക് പിന്നീട് അതിനെ പ്രതിരോധിക്കാന്‍ സാധിച്ചു. കൂടുതല്‍ വകഭേദങ്ങളുണ്ടായതോടെ വൈറസിന്‍റെ ശേഷിയും കുറഞ്ഞു. സ്‌പാനിഷ് ഫ്ലൂവിന് കാരണമായ എച്ച്1എന്‍1 വൈറസ് ഇപ്പോഴും പല രൂപത്തിലും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പഴയത് പോലെ അത്ര തീവ്രമല്ല. അമേരിക്കയില്‍ ഫ്ലൂ മൂലം ഓരോ വര്‍ഷവും 12,000-61,000 പേര്‍ മരിയ്ക്കുന്നുണ്ടെങ്കിലും വൈറസിനെ പിടിച്ച് കെട്ടാന്‍ പ്രതിരോധ കുത്തിവയ്പ്പിലൂടെയും മറ്റും സാധിയ്ക്കുന്നുണ്ട്. കൊവിഡിനെതിരെയും വാക്‌സിനേഷന്‍ മാത്രമാണ് നിലവിലെ ഏക പ്രതിരോധ മാര്‍ഗം.
വാക്‌സിനേഷനാണ് കൊവിഡിനെതിരെയുള്ള ഏക പ്രതിരോധ മാര്‍ഗം 'അവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ' പ്രകാരം ലോക ജനസംഖ്യയുടെ 43 ശതമാനം ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. അമേരിക്കയില്‍ 64 ശതമാനം പേര്‍ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. സ്‌പാനിഷ് ഫ്ലൂ മൂലം മരണമടഞ്ഞവരില്‍ കൂടുതലും യുവജനങ്ങളായിരുന്നു. നിലവിലുണ്ടായിരുന്ന ഒരു വാക്‌സിനും അതിന്‍റെ പ്രഹരശേഷി കുറയ്ക്കാനായില്ല. അന്നത്തെ സാമൂഹിക സാഹചര്യങ്ങളും ഇന്നത്തേതിന് വ്യത്യസ്ഥമായിരുന്നുവെന്നും ചേര്‍ത്ത് വായിയ്ക്കണം. ഫ്ലൂ വൈറസിനേക്കാള്‍ പതിയെയാണ് കൊറോണ വൈറസിന് വകഭേദമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ ഫലപ്രദമാകുമെന്നാണ് ശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍. അതിലൂടെ കൊവിഡിനെ അതിജീവിയ്ക്കാമെന്നും.
Also read: ബൂസ്റ്റര്‍ ഡോസ് പൊതു ജനങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ശാസ്‌ത്രജ്ഞര്‍