ബ്രസീലിയ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീലില്‍ മരണ നിരക്ക് 4,25,540 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,311 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 24 മണിക്കൂറിനിടെ 72,715 പുതിയ കൊവിഡ് കേസുകളും ലാറ്റിനമേരിക്കന്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌ത രാജ്യമാണ് ബ്രസീല്‍.
നിലവില്‍ കൊവിഡ് രാജ്യത്ത് പിടിമുറുക്കി കഴിഞ്ഞു. കൊവിഡ് പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും ഉയരുന്നതിനൊപ്പം രാജ്യത്തെ ചികിത്സ സംവിധാനവും തകരുകയാണ്. 2020 ഫെബ്രുവരി 26 ന് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതിന് ശേഷം ഇതുവരെ രാജ്യത്ത് 15,282,705 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.