ഒട്ടാവ:കൊവിഡ് 19ന്‍റെ ആഘാതം നമ്മുടെ സമൂഹത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ കണ്ടെത്തിയാലും ആളുകൾ അവരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ലോകം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ജസ്റ്റിൻ ട്രൂഡോ ചൂണ്ടിക്കാട്ടി.
കൊവിഡ് 19 സമൂഹത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി - കൊവിഡ് സമൂഹത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്‌ടിക്കും
കാനഡയിൽ 72,520 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണസംഖ്യ 5,337 ആയി.
കൊവിഡ് സാരമായി ബാധിച്ച മേഖലകളെ പിന്തുണയ്ക്കാനുള്ള സാമ്പത്തിക പദ്ധതികളും ട്രൂഡോ പ്രഖ്യാപിച്ചു. മത്സ്യബന്ധന മേഖലയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി 334 ദശലക്ഷത്തിന്‍റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കനേഡിയൻമാർക്ക് അവരുടെ മേശപ്പുറത്ത് പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. അതിനാല്‍ മത്സ്യബന്ധന മേഖലയില്‍ പ്രഖ്യാപിച്ച ഈ സാമ്പത്തിക നിക്ഷേപം മത്സ്യബന്ധന തൊഴിലാളികൾക്കും സമുദ്രവിഭവ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്കുമുള്ള നഷ്‌ടം ലഘൂകരിക്കാൻ സഹായിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
കൊറോണ വൈറസ് കനേഡിയൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ സാരമായി ബാധിക്കുന്നുവെന്ന് കനേഡിയൻ ധനമന്ത്രി ബിൽ മോർനിയോ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് കാരണം മത്സ്യങ്ങളുടെയും കനേഡിയൻ സമുദ്രോൽപന്നങ്ങളുടെയും ആവശ്യം കുറയുകയും വില കുറയുകയും ചെയ്‌തിരുന്നു. പുതിയ പ്രഖ്യാപനത്തോടെ കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് മത്സ്യ വിളവെടുപ്പുകാർക്ക് ആവശ്യമായ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ 72,520 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 242 പേർക്ക് പുതിയതായി രോഗം കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 5,337 ആയി.