വിസ നീട്ടാന്‍ എമിഗ്രേഷൻ സർവീസുമായി ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി - വീസ നീട്ടി കിട്ടാന്‍ യുഎസ്‌സിഐഎസിനെ ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി
കൊവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ പൗരന്മാരോട് വിസ നീട്ടി കിട്ടുന്നതിനും മറ്റും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസുമായി ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

വാഷിംങ്‌ടണ്‍: വിസ നീട്ടി കിട്ടുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഇന്ത്യന്‍ പൗരന്മാരോട് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസുമായി (യുഎസ്‌സിഐഎസ്) ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിലാണ് നിര്‍ദേശം. എല്ലാ ഇന്ത്യൻ പൗരന്മാർക്കും വീടുകളില്‍ തന്നെ സുരക്ഷിതരായി ഒറ്റപ്പെടാനും സിഡിസി വെബ് സൈറ്റിലെ കൊവിഡ് 19 നുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ പാലിക്കണെമെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു.
TAGGED:
latest US