കേരളം

kerala

ETV Bharat / international

മെക്‌സിക്കോയിൽ കൊവിഡ് മരണസംഖ്യ 40,000 കടന്നു - മെക്‌സിക്കോയിൽ കൊവിഡ് മരണസംഖ്യ

മെക്‌സിക്കോയിൽ 915 പേർ കൂടി മരിച്ചു. ആകെ 3,56,255 കൊവിഡ് ബാധിതർ

COVID-19 Mexico  Mexico  Mexico COVID-19 deaths  മെക്‌സിക്കോ  മെക്‌സിക്കോയിൽ കൊവിഡ് മരണസംഖ്യ  മെക്‌സിക്കോയിൽ കൊവിഡ്
മെക്‌സിക്കോയിൽ കൊവിഡ് മരണസംഖ്യ 40,000 കടന്നു

By

Published : Jul 22, 2020, 10:37 AM IST

മെക്‌സിക്കോ സിറ്റി:മെക്‌സിക്കോയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 915 പേർക്കാണ് ജീവൻ നഷ്‌ടമായത്. ആകെ മരണസംഖ്യ 40,400 ആയി ഉയർന്നു. മെക്‌സിക്കോയിൽ 3,56,255 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 2,27,165 പേർ രോഗമുക്തി നേടി. ഫെബ്രുവരി 28 നാണ് രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് മെക്‌സിക്കോ. അമേരിക്ക, ബ്രസീൽ, യുകെ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

ABOUT THE AUTHOR

...view details