ബ്യൂണസ് ഐറിസ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അർജന്‍റീനയിൽ 198 പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 38,928 ആയി. പുതിയതായി 8,037 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,432,570 ആയി. 1,263,251 പേർക്ക് രോഗം ഭേദമായി. 2,128 പുതിയ കൊവിഡ് ബാധിതരും 67 മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്യൂണസ് ഐറിസിലാണ്.
അർജന്‍റീനയിൽ 198 പുതിയ കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു - അർജന്‍റീനയിൽ 198 പുതിയ കൊവിഡ് മരണം
രാജ്യത്ത് ആകെ കൊവിഡ് മരണം 38,928 ആയി.
അർജന്‍റീനയിൽ 198 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു
ഒക്ടോബർ 21 മുതൽ അർജന്‍റീനയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഒരു ദിവസം 18,000 ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് രാജ്യത്തെ ബാധിച്ചതിനുശേഷം ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. "പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ജനങ്ങളോട് ജാഗ്രത പാലിക്കാനും ആരോഗ്യ സെക്രട്ടറി കാർല വിസോട്ടി പറഞ്ഞു.