വാഷിംഗ്ടൺ ഡി.സി:ആണവോർജ്ജം വഹിക്കുന്ന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റിലെ കൊവിഡ് -19 കേസുകളുടെ എണ്ണം 550 ആയതായി യുഎസ് നാവികസേന. 92 ശതമാനം ക്രൂ അംഗങ്ങളെ പരിശോധനക്ക് വിധേയമാക്കിയതായും ഇതിൽ 550 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 3,673 പേരുടെ ഫലങ്ങൾ നെഗറ്റീവ് ആയതായും 3,696 നാവികർ കരയിലേക്ക് നീങ്ങിയതായുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകൾ.
യുഎസ് നേവി കപ്പലിലെ കൊവിഡ് കേസുകളുടെ എണ്ണം 550 ആയി - വാഷിംഗ്ടൺ ഡി.സി
കപ്പലിലെ നാവികർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി കപ്പലിന്‍റെ ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയർ അധികൃതരെ അറിയിക്കുകയായിരുന്നു.
കപ്പലിലെ നാവികർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി കപ്പലിന്‍റെ ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയർ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറെ പിരിച്ച് വിട്ടതായി യുഎസ് നാവികസേന ആക്ടിംഗ് സെക്രട്ടറി തോമസ് മോഡ്ലിയ അറിയിച്ചു.
ക്രോസിയറെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ തീരുമാനമെടുക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. യുഎസ് നാവികസേന താവളങ്ങളിലുടനീളം ഇത് വരെ 945 കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.