വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം 18 ദശലക്ഷം കവിഞ്ഞതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ടിൽ പറയുന്നു.യുഎസിൽ കൊവിഡ് രോഗികളുടെ എണ്ണം 18,006,061 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 319,190 ആണ്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും രാത്രികാല കർഫ്യൂ തുടരുന്നു.
അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം 18 ദശലക്ഷം കവിഞ്ഞു - US surpasses 18 million covid cases
യുഎസിൽ കൊവിഡ് രോഗികളുടെ ആകെ എണ്ണം 18,006,061 ആയി
അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം 18 ദശലക്ഷം കവിഞ്ഞു
ഇതേസമയം അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് കുത്തിവെയ്‌പ്പെടുത്തു. വാക്‌സിന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന്‍റ ഭാഗമായി ബൈഡൻ വാക്‌സിൻ സ്വീകരിക്കുന്നത് തൽസമയം ടെലിക്കാസ്റ്റ് ചെയ്‌തിരുന്നു. ഫൈസർ കമ്പനി നിർമിച്ച വാക്‌സിനാണ് ബൈഡന് നൽകിയത്. വാക്‌സിൻ നിർമാണത്തിൽ ട്രംപ് ഭരണകൂടത്തെ ബൈഡൻ അഭിനന്ദിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും വാക്‌സിൻ സ്വീകരിച്ചിരുന്നു.