ബ്രസീലിയ: ബ്രസീലിലെ 26 സംസ്ഥാനങ്ങളിലെ 21 തലസ്ഥാനങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) ഒക്യുപൻസി ലെവലുകൾ 90 ശതമാനമായി. കാമ്പോ ഗ്രാൻഡെ, റിയോ ബ്രാങ്കോ, പോർട്ടോ വെൽഹോ എന്നീ നാല് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിൽ ഐസിയു പൂർണ ശേഷിയിലെത്തിയതായി അധികൃതർ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഐസിയു ഒക്യുപ്പൻസി നിരക്ക് 80 ശതമാനത്തിൽ താഴെയുള്ളത്. മനാസ് 77 ശതമാനം, ബോവ വിസ്ത 48 ശതമാനം എന്നിങ്ങനെയാണ്.
ബ്രസീലിൽ ഐസിയു ഒക്യുപൻസി ലെവലുകൾ വർധിച്ചു
കാമ്പോ ഗ്രാൻഡെ, റിയോ ബ്രാങ്കോ, പോർട്ടോ വെൽഹോ എന്നീ നാല് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിൽ ഐസിയു പൂർണ ശേഷിയിലെത്തിയതായി അധികൃതർ അറിയിച്ചു.
ബ്രസീലിൽ ഐസിയു ഒക്യുപൻസി ലെവലുകൾ വർധിച്ചു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ബ്രസീലിന്. 13,193,205 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 340,776 മരണങ്ങളും റിപ്പോർട്ട് ചെയ്തു.