ലോസ് ഏഞ്ചൽസ്:കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ യാത്രക്കാരന് തുമ്മലും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് യുഎസ് വിമാനം തിരിച്ചിറക്കി. യാത്രക്കാരുടെ ബുദ്ധിമുട്ടുകളെത്തുടർന്ന് ഈഗിളിൽ നിന്ന് കൊളറാഡോ വഴി ന്യൂജേഴ്‌സിയിലെക്കുള്ള വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി യുണൈറ്റഡ് എയർലൈൻസ് പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞു.
കൊവിഡ് 19; തുമ്മൽ മൂലം യാത്രക്കാർ അസ്വസ്ഥരായതിനെ തുടർന്ന് യുഎസ് വിമാനം തിരിച്ചിറക്കി - കൊവിഡ് 19 ഭീതി
യാത്രക്കാരുടെ ബുദ്ധിമുട്ടുകളെത്തുടർന്ന് ഈഗിളിൽ നിന്ന് കൊളറാഡോ വഴി ന്യൂജേഴ്‌സിയിലേക്കുള്ള വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി യുണൈറ്റഡ് എയർലൈൻസ് പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞു
തുമ്മൽ മൂലം യാത്രക്കാർ അസ്വസ്ഥരായതിനെ തുടർന്ന് യുഎസ് വിമാനം തിരിച്ചിറക്കി
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന് തുമ്മലും ചുമയും ഉണ്ടായിരുന്നു. ഇത് മൂലം മറ്റ് യാത്രക്കാർ ഭയപ്പെട്ടതായും തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് അലർജി മൂലമാണ് തുമ്മൽ ഉണ്ടായതെന്നും തിരിച്ചിറക്കിയതിന് ശേഷം വിമാനം വീണ്ടും പുറപ്പെട്ടപ്പോൾ ഇയാളെ ഒഴിവാക്കിയില്ലെന്നും എയർലൈൻ അറിയിച്ചു.