മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1349 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 22088 ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. ശനിയാഴ്ച 89 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 2,061 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 6580 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.
മെക്സിക്കോയിൽ കൊവിഡ് ബാധിതരുടെ എണ്ണം 22088 ആയി - Mexico
6580 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
മെക്സിക്കോയിൽ കൊവിഡ് ബാധിതരുടെ എണ്ണം 22088 ആയി
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികൾ ഉള്ളത് മെക്സിക്കോ സിറ്റിയിലാണ്. ഇവിടെ 1800 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെക്സിക്കോയിൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് 30 വരെ തുടരും.