വാഷിങ്‌ടൺ: ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് അമേരിക്കയിലെത്തി. നെവാർക്ക് വിമാനത്താവളത്തിൽ മരുന്നുകൾ ശനിയാഴ്‌ച എത്തിച്ചേർന്നതായി യുഎസിലെ ഇന്ത്യൻ പ്രതിനിധി താരഞ്ചിത് സിങ് സന്ധു ട്വറ്ററിലൂടെ അറിയിച്ചു.
ഇന്ത്യയിൽ നിന്നും ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നുകൾ അമേരിക്കയിലെത്തി - hydroxychloroquine
കൊവിഡ് പ്രതിരോധത്തിനായി ഉപയോഗപ്രദമെന്ന് കരുതപ്പെടുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നേരത്തെ നന്ദി പറഞ്ഞിരുന്നു.
കൊവിഡ് പ്രതിരോധത്തിനായി ഉപയോഗപ്രദമെന്ന് കരുതപ്പെടുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നേരത്തെ നന്ദി പറഞ്ഞിരുന്നു. 'അടിയന്തര ഘട്ടങ്ങളിൽ സുഹൃത്തുക്കൾ തമ്മിലുള്ള കൂടുതൽ സഹകരണം ആവശ്യമാണ്. ഇന്ത്യയ്ക്കും ഇന്ത്യൻ ജനതക്കും നന്ദി പറയുന്നു. ഈ പോരാട്ടത്തിൽ മാനവികതയെ സഹായിക്കുന്ന നിങ്ങളുടെ ശക്തമായ നേതൃത്വത്തിന് പ്രധാനമന്ത്രി മോദിക്കും നന്ദി പറയുന്നു', ട്രംപ് ഇങ്ങനെയാണ് ട്വിറ്ററിൽ കുറിച്ചത്. അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു.