വാഷിങ്‌ടൺ: കൊറോണ വൈറസിനെയും അതിന്‍റെ വ്യാപനത്തെയും നേരിടാൻ ഇന്ത്യ നല്‍കിയ സഹകരണത്തെ പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. കൊവിഡിനെ നേരിടാൻ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായെന്നും വിവരങ്ങൾ പങ്കുവെക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ യുഎസ് നടത്തിയ പ്രവർത്തനങ്ങളിൽ താൻ അഭിമാനിക്കുന്നുവെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്തെ ഇന്ത്യയുടെ സഹകരണത്തെ പ്രശംസിച്ച് മൈക്ക് പോംപിയോ - Pompeo
അത്യാവശ്യ മരുന്നുകൾക്കുപ്പെടെ ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്ക് ഇന്ത്യ പിൻവലിച്ചത് തങ്ങൾക്ക് ഏറെ ഗുണം ചെയ്തെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ചില അത്യാവശ്യ മരുന്നുകൾക്കുപ്പെടെ ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്ക് ഇന്ത്യ പിൻവലിച്ചത് തങ്ങൾക്ക് ഏറെ ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, മ്യാൻമർ എന്നിവയുൾപ്പെടെ 55 രാജ്യങ്ങളിലേക്ക് മരുന്ന് വിതരണം ചെയ്യുമെന്ന് ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉത്പാദകരായ ഇന്ത്യ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ ഇതിനകം ഇന്ത്യയില്‍ നിന്ന് അമേരിക്ക, അഫ്ഗാനിസ്ഥാൻ, മൗറീഷ്യസ്, ഖസാക്കിസ്ഥാൻ, ബ്രസീൽ എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ടെന്നും പോംപിയോ ചൂണ്ടിക്കാട്ടി. പസഫിക് ദ്വീപ് രാജ്യങ്ങളില്‍ കൊവിഡിനെ നേരിടാൻ യുഎസ് സർക്കാർ 32 മില്യൺ ഡോളറിലധികം ധനസഹായം നൽകിയതായും ബര്‍മയെ സഹായിക്കാൻ ഐക്യരാഷ്ട്രസഭ, എൻജിഒകൾ എന്നിവയുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിച്ചതായും മൈക്ക് പോംപിയോ വ്യക്തമാക്കി.