കൊളംബിയയിൽ 9,310 പേർക്ക് കൂടി കൊവിഡ് - കൊളംബിയ
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,603,807 ആയി.
കൊളംബിയയിൽ 9,310 പേർക്ക് കൂടി കൊവിഡ്
ബൊഗോട്ട:കൊളംബിയയിൽ 24 മണിക്കൂറിനിടെ 9,310 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,603,807 ആയി. 203 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 42,374 ആയി. രാജ്യത്തെ ആരോഗ്യ അടിയന്തരാവസ്ഥ 2021 ഫെബ്രുവരി 28 വരെ നീട്ടിയതായി കൊളംബിയൻ പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക് അറിയിച്ചു.