ബൊഗോട്ട: കൊളംബിയയിൽ 10,845 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,518,067 ആയി ഉയർന്നു. 205 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 40,680 ആയി. രാജ്യത്ത് ഇതുവരെ 1,382,340 പേർ രോഗമുക്തി നേടി.
കൊളംബിയയിൽ 10,845 പേർക്ക് കൂടി കൊവിഡ് - Colombia covid news
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,518,067 ആയി
കൊളംബിയയിൽ 10,845 പേർക്ക് കൂടി കൊവിഡ്
രോഗികളുടെ എണ്ണം കൂടിയതോടെ ബൊഗോട്ടയിലെ ഐസിയുകളുടെ ലഭ്യത 74 ശതമാനം മാത്രമായതിനാൽ ആശങ്ക വർധിക്കുകയാണ്. രാജ്യത്തെ ആരോഗ്യ അടിയന്തരാവസ്ഥ 2021 ഫെബ്രുവരി 12 വരെ നീട്ടിയതായി കൊളംബിയൻ പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക് അറിയിച്ചു.