ബോസ്റ്റൺ: അമേരിക്കയിലെ ബോസ്റ്റണിൽ ക്രിസ്റ്റഫർ കൊളമ്പസിന്‍റെ പ്രതിമ ശിരഛേദം ചെയ്‌തു. ബോസ്റ്റണിലെ ഇറ്റാലിയൻ നോർത്തിന്‍റെ അവസാനത്തെ വാട്ടർഫ്രണ്ട് പാർക്കിൽ സ്ഥിതി ചെയ്യുന്ന ക്രിസ്റ്റഫർ കൊളമ്പസിന്‍റെ പ്രതിമയാണ് നശിപ്പിക്കപ്പെട്ടത്. ബോസ്റ്റണിൽ നിരവധി തവണ ഈ പ്രതിമ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും താൽക്കാലികമായി പ്രതിമ അവിടെ നിന്ന് മാറ്റുമെന്നും മേയർ മാർട്ടി വാൽഷ് പറഞ്ഞു.
ബോസ്റ്റണിൽ ക്രിസ്റ്റഫർ കൊളമ്പസിന്‍റെ പ്രതിമ ശിരഛേദം ചെയ്യപ്പെട്ട നിലയിൽ - ശിരഛേദം ചെയ്‌തു
ബോസ്റ്റണിലെ ഇറ്റാലിയൻ നോർത്ത് വാട്ടർഫ്രണ്ട് പാർക്കിലുള്ള ക്രിസ്റ്റഫർ കൊളമ്പസിന്‍റെ പ്രതിമയാണ് നശിപ്പിക്കപ്പെട്ടത്

ബോസ്റ്റണിൽ ക്രിസ്റ്റഫർ കൊളംബസിന്‍റെ പ്രതിമ ശിരഛേദം ചെയ്യപ്പെട്ട നിലയിൽ
2015ലാണ് പ്രതിമയിൽ ചുവപ്പ് പെയിന്‍റ് ഉപയോഗിച്ച് ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന് എഴുതിച്ചേർത്തത്. യുഎസിലെ ഉടനീളമുള്ള കൊളംബസിന്‍റെ പ്രതിമകൾ ഒക്ടോബറിലെ കൊളംബസ് ദിനത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. ജനങ്ങളെ ധ്രുവീകരിക്കാൻ കൊളമ്പസ് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിമകൾ നശിപ്പിച്ചത്.