കേരളം

kerala

ETV Bharat / international

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നുവെന്ന് ഗൂഗിള്‍ - ഗൂഗിൾ

റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുടെ ഔദ്യോഗിക വിവരങ്ങൾ മോഷ്ടിക്കാനാണ് ഹാക്കർമാർ ശ്രമിക്കുന്നതെന്ന് ഗൂഗിളിന്‍റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് (ടിഎജി) മേധാവി ഷെയ്ൻ ഹണ്ട്‌ലി.

phishing emails  Iranian hackers  Biden campaigns  Google  യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  ഗൂഗിൾ  ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് (ടിഎജി) മേധാവി ഷെയ്ൻ ഹണ്ട്‌ലി.
ഗൂഗിൾ

By

Published : Jun 5, 2020, 11:18 AM IST

വാഷിങ്ടണ്‍:യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെയും ജോ ബിഡൻ പ്രചാരണത്തെയും ചൈനീസ്, ഇറാനിയൻ ഹാക്കർമാർ ലക്ഷ്യമിടുന്നതായി ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ചൈനയുടെയും ഇറാൻ സ്റ്റേറ്റ് ഏജൻസികളുടെയും പിന്തുണയോടെയാണ് ഹാക്കർമാർ ഫിഷിങ് ഇമെയിലുകൾ അയയ്ക്കുന്നതെന്നാണ് വിവരം. ഇതുവഴി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുടെ ഔദ്യോഗിക വിവരങ്ങൾ മോഷ്ടിക്കാനാണ് ഹാക്കർമാർ ശ്രമിക്കുന്നതെന്ന് ഗൂഗിളിന്‍റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് (ടിഎജി) മേധാവി ഷെയ്ൻ ഹണ്ട്‌ലി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. ഗൂഗിൾ ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയതായും ഹണ്ട്ലി പറഞ്ഞു.

ഗൂഗിളിന്‍റെ അറിയിപ്പിനോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2016ൽ റഷ്യയുടെ പിന്തുണയുള്ള ഹാക്കർമാർ യുഎസ് തെരഞ്ഞെടുപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു.

ABOUT THE AUTHOR

...view details