ബെയ്‌ജിങ്:കൊവിഡിന്‍റെ ഉറവിടം സംബന്ധിച്ച യുഎസിന്‍റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് തള്ളി ചൈന. ചൈനീസ് ഉപ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. റിപ്പോർട്ട് പൂർണമായും രാഷ്‌ട്രീയപരമാണെന്നും റിപ്പോർട്ടിന് ശാസ്‌ത്രീയതയും വിശ്വാസ്യതയും ഇല്ലെന്നും ചൈനീസ് ഉപ വിദേശകാര്യ മന്ത്രി പറഞ്ഞു. യുഎസ് അന്താരാഷ്‌ട്ര 'വിഷവിൽകരണത്തിൽ' നിന്ന് പിന്മാറണമെന്നും മാ വിശദീകരിച്ചു.
യുഎസിന്‍റെ ഇന്‍റലിജന്‍സിനോട് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ബൈഡന്‍ നിർദേശിച്ചിരുന്നത്. 2019 ഡിസംബറില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തിയത്. മൃഗങ്ങളാണോ, ലബോറട്ടറി അപകടമാണോ ചൈനയിലെ വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്നതായിരുന്നു ഏജന്‍സി പ്രധാനമായി അന്വേഷിച്ചത്.