വാഷിങ്‌ടണ്‍:മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (മെഴ്‌സ്-കോവ്) രോഗ പ്രതിരോധത്തിനുള്ള ചാഡ്Ox1 മേർസ് വാക്സിൻ കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമായേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. കൊവിഡിന് കാരണമാകുന്ന കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2(സാർസ് കോവ്2) ന്‍റെ മറ്റൊരു വൈറസ് ഇനമാണ് മെഴ്‌സ്-കോവ്.
കൊവിഡിന് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമവുമായി ശാസ്‌ത്രജ്ഞര്‍ - കൊവിഡ്
എൻഎഎഎസിന്‍റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റിയസ് ഡിസീസസിലെ (എൻഐഐഡി) ശാസ്ത്രജ്ഞരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്
സാർസ് കോവിനെതിരായ വാക്സിനായി ഉപയോഗിക്കാൻ കഴിയുന്ന ചാഡ്Ox1 സംബന്ധിച്ച് ശാസ്ത്രജ്ഞർ പഠനങ്ങൾ തുടരുകയാണെന്ന് എൻഎഎച്ച് പറഞ്ഞു. കണ്ടെത്തലുകൾ ഇതുവരെ സമഗ്രമായി അവലോകനം ചെയ്തിട്ടില്ലെങ്കിലും കൊവിഡിനുള്ള പൊതുജനാരോഗ്യ പ്രതികരണത്തെ സഹായിക്കുന്നതിനായി അവ ഉവയോഗിക്കുമെന്നും അധികൃതർ പറഞ്ഞു. മോണ്ടിലെ ഹാമിൽട്ടണിലെ റോക്കി മൗണ്ടൻ ലബോറട്ടറികളിലെ എൻഎഎഎസിന്‍റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റിയസ് ഡിസീസസിലെ (എൻഐഐഡി) ശാസ്ത്രജ്ഞരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.