കേരളം

kerala

ETV Bharat / international

ചിലിയിൽ ആദ്യ കൊവിഡ് മരണം - death

കൊവിഡിനെ തുടർന്ന് 69കാരിയാണ് ചിലിയിൽ മരണപ്പെട്ടത്.

കൊവിഡ്  സാന്‍റിയാഗോ  ചിലി  കൊറോണ  covid 19  corona  chile  death  santiago
ചിലിയിൽ ആദ്യ കൊവിഡ് മരണം

By

Published : Mar 22, 2020, 8:01 AM IST

സാന്‍റിയാഗോ: കൊവിഡ് മൂലം ചിലിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. 63കാരിയാണ് കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ 103 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തെന്നും ഇതോടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 500 ആയെന്നും ആരോഗ്യ മന്ത്രി ജെയ്മി മനാലിജ്ജ് പറഞ്ഞു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ബ്രസിലീൽ മാത്രമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 33 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും 359 കേസുകൾ സാന്‍റിയാഗോയിലാണ് റിപ്പോർട്ട് ചെയ്‌തതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. അതേ സമയം ആളുകളോട് വീടുകളിൽ തന്നെ തുടരാൻ സർക്കാർ നിർദേശം നൽകി. ഈ ആഴ്‌ചയുടെ ആദ്യത്തിൽ ചിലി അതിർത്തികൾ അടച്ചിരുന്നു. എന്നാൽ സാന്‍റിയാഗോയിലെ ബീച്ചുകളിലേക്ക് ആളുകൾ വരുന്നത് അധികൃതർക്ക് തലവേദന സൃഷ്‌ടിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details