ചിക്കാഗോയിൽ വെടിവെപ്പ്; അഞ്ച് പേർക്ക് പരിക്ക് - ബാർബർഷോപ്പിൽ ആക്രമണം
വെസ്റ്റ് ഗാർഫീൽഡ് പാർക്കിന് സമീപത്തെ ബാർബർഷോപ്പിലേക്കാണ് തോക്കുധാരികളായ രണ്ട് പേർ ചേർന്ന് വെടിയുതിർത്തത്
![ചിക്കാഗോയിൽ വെടിവെപ്പ്; അഞ്ച് പേർക്ക് പരിക്ക് Chicago barbershop attack ചിക്കാഗോയിൽ വെടവെപ്പ് ബാർബർഷോപ്പിൽ ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5738719-thumbnail-3x2-chicago.jpg)
ചിക്കാഗോ
വാഷിങ്‌ടൺ:ചിക്കാഗോയിൽ ബാർബർഷോപ്പിലേക്ക് നടന്ന വെടിവെപ്പിൽ അഞ്ച് പരിക്ക്. വെസ്റ്റ് ഗാർഫീൽഡ് പാർക്കിന് സമീപത്തെ ബാർബർഷോപ്പിലേക്കാണ് തോക്കുധാരികളായ രണ്ട് പേർ ചേർന്ന് വെടിയുതിർത്തത് . പരിക്കേറ്റവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മുടിവെട്ടിക്കൊണ്ടിരിക്കേ ബാർബർഷോപ്പിന് പുറത്തു നിന്നും ആക്രമണം ഉണ്ടാവുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ചാർളി ബെക്ക് അറയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.