കേരളം

kerala

ETV Bharat / international

കൊവിഡ് മാനദണ്ഡം: കാനഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു - കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം

അടിയന്തരാവസ്ഥ നടപ്പാക്കുന്നതിലൂടെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ അധികാരം ഫെഡറല്‍ ഗവണ്‍മെന്‍റിന് ലഭിക്കും

Canadian PM Trudeau invokes Emergencies Act  truckers blockades in Canada  Canada covid 19 restriction protest  കാനഡയില്‍ അടിയന്തര നിയമം  കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം  കൊവിഡ് വാക്സിനെതിരായ കാനഡയിലെ സമരം
കൊവിഡ് മാനദണ്ഡങ്ങള്‍ക്കെതിരായ സമരം നേരിടാന്‍ അടിയന്തര നിയമം നടപ്പില്‍ വരുത്തി കാനഡ

By

Published : Feb 15, 2022, 10:48 AM IST

ഒറ്റാവ: കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ കാനഡയില്‍ ആദ്യമായി അടിയന്തരാവസ്ഥ (Emergencies Act) പ്രഖ്യാപിച്ചു. ട്രക്ക് ഡ്രൈവര്‍മാരുടെ സമരം നേരിടനാണിത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കൊവിഡ് നിയന്ത്രണങ്ങളും വാക്സീന്‍ നിര്‍ബന്ധമാക്കിയതിലും പ്രതിഷേധിച്ചാണ് ട്രക്ക് ഡ്രൈവവര്‍മാരുടെ പ്രതിഷേധം. ട്രക്കുകള്‍ മറ്റ് വാഹനങ്ങളുടെ യാത്രമുടക്കി കൊണ്ട് പാര്‍ക്ക് ചെയ്തത് കാരണം അവശ്യ സാധനങ്ങളുടെ ലഭ്യത കുറവടക്കമുള്ള പ്രശ്ന്നങ്ങളാണ് കാനഡ നേരിടുന്നത്.

അടിയന്തിര നിയമത്തിലൂടെ കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്‍റിന് കൂടുതല്‍ അധികാരം കൈവരും. കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ സമരത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന സാഹചര്യം ക്രമസമാധന പാലനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. സമരത്തെ നേരിടാന്‍ ആവശ്യമായ രീതിയിലും സമരം നടക്കുന്ന മേഖലകളിലും മാത്രമെ അടിയന്തിര നിയമം നടപ്പാക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ വിമാനത്താവളവും അതിര്‍ത്തി മേഖലകളിലേയും ക്രമസമാധനപാലനം ഉറപ്പുവരുത്താന്‍ കൂടുതല്‍ അധികാരങ്ങള്‍ അടിയന്തര നിയമം സര്‍ക്കാറിന് നല്‍കുന്നു. ട്രക്കുകള്‍ കാനഡയുടെ അതിര്‍ത്തിയിലും വിമാനത്താവള വഴിയിലും മറ്റ് വാഹനങ്ങളുടെ നീക്കം തടഞ്ഞുകൊണ്ട് നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതിനെ നേരിടാന്‍ അടിയന്തര നിയമത്തിലൂടെ സര്‍ക്കാരിന് സാധിക്കും.

പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കുകളെ മാറ്റുന്നതിനുള്ള സേവനങ്ങള്‍ നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് കമ്പനികളോട് ഉത്തരവിടാനും അടിയന്തിര നിയമം ഫെഡറല്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്നു. നിലവിലെ സാഹചര്യം നേരിടാന്‍ ആവശ്യമായ സാമ്പത്തികമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ധനകാര്യ സ്ഥാപനങ്ങളോട് ഉത്തരവിടാന്‍ സര്‍ക്കാറിന് സാധിക്കും. സമരത്തില്‍ ഏര്‍പ്പെട്ട ആളുകളുടെ ആസ്തികള്‍ മരവിപ്പിക്കാനായി ധനകാര്യ സ്ഥാപനങ്ങളോട് ഉത്തരവിടനും ഈ നിയമം സര്‍ക്കാറിന് അധികാരം നല്‍കുന്നു.

പൗരന്‍മാരുടെ തൊഴിലും സുരക്ഷയും ഉറപ്പാക്കാനും ഭരണഘടന സ്ഥാപനങ്ങളിലെ വിശ്വസം വര്‍ധിപ്പിക്കാനുമാണ് അടിയന്തര നിയമം പ്രബല്യത്തില്‍ കൊണ്ടുവരുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഏതെങ്കിലും ഒരു പ്രവിശ്യയ്ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിനും അപ്പുറമുള്ള അടിയന്തര സാഹചര്യമുണ്ടായാലാണ് ഫെഡറല്‍ ഗവണ്‍മെന്‍റിന് അടിയന്തര നിയമം നടപ്പാക്കാനുള്ള അനുമതിയുള്ളത്. പൗരന്‍മാരുടെ ജീവനും ആരോഗ്യത്തിനും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തെ നേരിടാനായി ഒരു നിശ്ചിത കാലത്തേക്കാണ് അടിയന്തര നിയമം നടപ്പാക്കുന്നത്.

കാനഡയുടെ തലസ്ഥാനമായ ഓറ്റവയിലാണ് പ്രധാനമായും ട്രക്ക് ഡ്രൈവര്‍മാരുടെ പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭം സൃഷ്ടിച്ച ക്രമസമാധാന പ്രശ്ന്നം തങ്ങള്‍ക്ക് നേരിടുന്നതിനപ്പുറമാണെന്ന് ഓറ്റുവ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രവിശ്യ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവഗണിച്ചുകൊണ്ടാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രക്ഷോഭം നടക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഫെഡറല്‍ ഗവണ്‍മെന്‍റ് അടിയന്തര നിയമം പ്രബല്യത്തില്‍ കൊണ്ടുവന്നത്.

കാനഡ പാര്‍ലമെന്‍റിന് മുന്നിലുള്ള വെല്ലിങ്ടണ്‍ സ്ട്രീറ്റിലടക്കം പ്രക്ഷോഭകര്‍ വലിയ സ്റ്റേജുകളും ടെണ്ടുകളും സ്ഥാപിച്ചിരിക്കുകയാണ്. കാനഡയും യുഎസും തമ്മിലുള്ള ചരക്കുഗതാഗതം നടക്കുന്ന ഓണ്‍ടേരിയോയിലെ അംബാസഡേര്‍ ബ്രിഡ്ജ് പ്രക്ഷോഭകര്‍ സ്തംഭിപ്പിച്ചിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ഞായാറാഴ്ച ഇവിടെ നിന്നും ട്രക്കുകള്‍ മാറ്റി സ്തംഭനം ഒഴിവാക്കാന്‍ പൊലീസിന് സാധിച്ചു.

ALSO READ:രാജ്യസുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചേക്കും

ABOUT THE AUTHOR

...view details