കാനഡയിലെ കൊവിഡ് ബാധിതരുടെ എണ്ണം 500,242 ആയി - Covid-19
വൈറസ് ബാധിച്ച് 14,128 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഒട്ടാവ: കാനഡയിലെ കൊവിഡ് ബാധിതരുടെ എണ്ണം 500,242 ആയി. വൈറസ് ബാധിച്ച് 14,128 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കാനഡയിൽ 15 ദിവസത്തിനുള്ളിൽ 100,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്‍റാറിയോ , ക്യൂബെക്ക് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ദിവസേന 2,000ലധികം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച ഒന്‍റാറിയോയിൽ 2,357 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച വരെ പ്രദേശത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തി. അതേ സമയം ക്യൂബെക്കിൽ 2,038 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ 44 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ക്യൂബെക്കിൽ 75,695 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.