ഒട്ടാവോ: അടുത്തയാഴ്ച കാനഡയിലേക്ക് ഫൈസറിന്‍റെ കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്യുമെന്ന് കമ്പനി വക്താവ് അറിയിച്ചു. കാനഡയുമായുള്ള വാണിജ്യബന്ധം ശക്തമായിരുന്നിട്ടും ഇതാദ്യമായാണ് കമ്പനിയുടെ വാക്സിൻ കാനഡയിലേക്ക് കയറ്റുമതി ചെയ്യാൻ യുഎസ് അനുവദിക്കുന്നത്. അമേരിക്ക ഇതുവരെ വാക്സിൻ ആഭ്യന്തര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ചിരുന്നതിനാൽ ബെൽജിയത്തിൽ നിന്നാണ് കാനഡ ഫൈസറിന്‍റെ വാക്സിൻ ഉപയോഗിച്ചു കൊണ്ടിരുന്നത്.
യുഎസ് അടുത്തയാഴ്ച കാനഡയിലേക്ക് ഫൈസർ വാക്സിനുകൾ നൽകും
ആദ്യമായാണ് ഫൈസർ വാക്സിൻ കാനഡയിലേക്ക് കയറ്റുമതി ചെയ്യാൻ യുഎസ് അനുവദിക്കുന്നത്
യുഎസ് അടുത്തയാഴ്ച കാനഡയിലേക്ക് ഫൈസർ വാക്സിനുകൾ നൽകും
അടുത്തയാഴ്ച മുതൽ കാനഡയ്ക്ക് ഫൈസറിൽ നിന്ന് ആഴ്ചയിൽ 2 ദശലക്ഷം ഡോസ് വാക്സിൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. വാക്സിൻ നിർമിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വാക്സിനേഷൻ നൽകുന്നതിൽ കാനഡ പിന്നിലായിരുന്നുവെങ്കിലും കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ വാക്സിനേഷന്‍റെ തോത് വർധിച്ചിരുന്നു.