കാനഡയില്‍ ആദ്യ കൊവിഡ് 19 മരണം - കാനഡയില്‍ ആദ്യത്തെ കോറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തു
ബ്രിട്ടീഷ് കൊളംബിയയിലെ ലിൻ വാലി കെയർ സെന്‍ററിലെ താമസക്കാരനാണ് മരിച്ചത്
കാനഡയില്‍ ആദ്യത്തെ കോറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തു
ഒട്ടാവ: കാനഡയില്‍ ആദ്യത്തെ കൊവിഡ് 19 മരണം റിപ്പേര്‍ട്ട് ചെയ്‌തു. ബ്രിട്ടീഷ് കൊളംബിയയിലെ ലിൻ വാലി കെയർ സെന്‍ററിലെ താമസക്കാരനാണ് മരിച്ചതെന്ന് ആരോഗ്യ ഓഫീസർ ഡോ. ബോണി ഹെൻറി പറഞ്ഞു. അതേസമയം കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 71 ആയെന്നും കനേഡിയൻ അധികൃതർ വ്യക്തമാക്കി. ശനിയാഴ്‌ച മുതൽ 14 പുതിയ അണുബാധകൾ സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. തെരേസ ടാമും അറിയിച്ചു.
TAGGED:
latest canada