കാനഡയില്‍ 6203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ വൈറസ്
24 മണിക്കൂറിനിടെ 74 പേര്‍ കൂടി രാജ്യത്ത് കൊവിഡ് മൂലം മരിച്ചു

കാനഡയില്‍ 6203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഒട്ടാവ: കാനഡയില്‍ 6203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 74 പേര്‍ കൂടി രാജ്യത്ത് കൊവിഡ് മൂലം മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 14228 ആയി ഉയര്‍ന്നു. ഇതുവരെ 507,795 പേര്‍ക്ക് കാനഡയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ ഏജന്‍സി വ്യക്തമാക്കി. ഇതുവരെ 416,000 പേര്‍ കാനഡയില്‍ കൊവിഡ് രോഗവിമുക്തി നേടി.