ടൊറൊന്‍റോ:കാംലൂപ്സ് ഇന്ത്യൻ റസിഡെൻഷ്യൽ സ്കൂളിൽ മരിച്ച കുട്ടികൾക്ക് ആദരാജ്ഞലി അർപ്പിച്ച് ജർമൻ ഭരണകൂടം. എല്ലാ ഫെഡറൽ കെട്ടിടങ്ങളിലും ജർമൻ പതാകകൾ പകുതി ഇറക്കിക്കെട്ടണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഞായറാഴ്ച ആവശ്യപ്പെട്ടു. ഒട്ടാവയിലെ പാർലമെന്‍റ് ഹില്ലിലെ പീസ് ടവറിൽ പതാക താഴ്‌ത്തി കെട്ടിയിരുന്നു. 1970 വരെ പ്രവർത്തിച്ചിരുന്ന സ്കൂളിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് 215 കുട്ടികളുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
കാംലൂപ്സ് ഇന്ത്യൻ റസിഡെൻഷ്യൽ സ്കൂളിൽ മരിച്ച കുട്ടികൾക്ക് ആദരാജ്ഞലി അർപ്പിച്ച് ജർമനി - ആദരാജ്ഞലി അർപ്പിച്ച് ജർമനി
1970 വരെ പ്രവർത്തിച്ചിരുന്ന കാംലൂപ്സ് ഇന്ത്യൻ റസിഡെൻഷ്യൽ സ്കൂളിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് 215 കുട്ടികളുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
Also Read:കാനഡയിൽ 200ൽ അധികം സ്‌കൂൾ കുട്ടികളുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തി
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ 1970 കൾ വരെ നിരവധി കുട്ടികൾ സർക്കാർ ധനസഹായമുള്ള ക്രിസ്‌ത്യൻ സ്‌കൂളുകളിൽ ചേരാൻ നിർബന്ധിതരായിരുന്നു. 150,000 കുട്ടികൾ ഈ സ്‌കൂളിൽ ചേരുകയും തുടർന്ന് ക്രിസ്‌തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി. മാതൃഭാഷ സംസാരിക്കാൻ പോലും അവരെ അനുവദിച്ചിരുന്നില്ല. പലർക്കും മർദനമേൽക്കുകയും കൊല്ലപ്പെടുകയും ചെയ്‌തു. വിഷയത്തിൽ കനേഡിയൻ സർക്കാർ 2008ൽ പാർലമെന്‍റിൽ ക്ഷമ ചോദിക്കുകയും അക്കാലത്ത് സ്‌കൂളുകളിൽ ശാരീരികവും ലൈംഗികവുമായ പീഡനം വ്യാപകമായിരുന്നെന്ന് സമ്മതിക്കുകയും ചെയ്‌തിരുന്നു.