ഒറ്റാവ: കാനഡയിൽ രണ്ട് പേരിൽ ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തി. കനേഡിയൻ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
കാനഡയിൽ ദമ്പതികൾക്ക് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു - രോഗം സ്ഥിരീകരിച്ചു
ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ച ദമ്പതികളുടെ സമ്പർക്ക പട്ടികയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
കാനഡയിൽ ദമ്പതികൾക്ക് ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു
നിലവിൽ ദമ്പതികൾ ക്വാറൻ്റൈനിലാണ്. രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.
ഡെൻമാർക്ക്, ബെൽജിയം, ഓസ്‌ട്രേലിയ, നെതർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതിനോടകം പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.