ഒട്ടാവ:വർധിച്ചു വരുന്ന കൊവിഡ് കേസുകൾ കാരണം ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തലാക്കി കാനഡ. 30 ദിവസത്തേക്കാണ് നിരോധനം. ആഗോളതലത്തിൽ കൊവിഡ് വ്യാപനത്തിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ.
ഇന്ത്യൻ വിമാനങ്ങളെ വിലക്കി കാനഡയും - Canada banning flights
പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക്. 30 ദിവസത്തേക്കാണ് നിരോധനം
ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്താലാക്കി കാനഡ
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 314,000 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കനേഡിയൻ ഗതാഗത മന്ത്രി ഉമർ അൽഗബ്ര പറഞ്ഞു. നിലവിൽ കാനഡയ്‌ക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണവും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വായനക്ക്: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിമാനം ഹോങ്കോങ് റദ്ദാക്കി