ഒട്ടാവ:കാനഡയിൽ രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. അടുത്തിടെ നൈജീരിയിലേക്ക് യാത്ര ചെയ്ത രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഐസൊലേഷനിലാണെന്നും ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഒട്ടാവയിലാണ് ഈ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്‌തത്. വെള്ളിയാഴ്‌ച ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രവിലക്ക് കാനഡ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നൈജീരിയ ഇതിൽ ഉൾപ്പെട്ടിരുന്നില്ല.
ദക്ഷിണാഫ്രിക്കൻ യാത്ര കഴിഞ്ഞ് തിരികെയെത്തിവരിൽ രോഗബാധ
ഓസ്‌ട്രേലിയയിൽ രണ്ട് പേർക്ക് കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ശനിയാഴ്‌ച തിരികെയെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. 14 പേർ അടങ്ങുന്ന സംഘമാണ് രാജ്യത്തേക്ക് തിരികെയെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇരുവരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്. സംഘത്തിലെ 12 പേർ ക്വാറന്‍റൈനിലാണ്.
യാത്രവിലക്ക് ഏർപ്പെടുത്തി രാജ്യങ്ങൾ