കേരളം

kerala

ETV Bharat / international

കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി കാനഡ - Pfizer-BioNTech

12 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ ഒരുങ്ങുന്നത്. കുട്ടികളിൽ ഫൈസർ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കനേഡിയൻ ഫെഡറൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കാനഡ  ഫൈസർ  കൊവിഡ് വാക്‌സിൻ  Canada  കൊവിഡ് വാക്‌സിനേഷൻ കുട്ടികളിൽ  Pfizer-BioNTech
കൊവിഡ് വാക്‌സിനേഷൻ കാനഡ

By

Published : May 6, 2021, 7:59 AM IST

ഒട്ടാവ: ലോകമെങ്ങും കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ ചുവട് വയ്‌പുമായി കാനഡ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ 12 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാനൊരുങ്ങുകയാണ് രാജ്യം. ഫെഡറൽ ആരോഗ്യ മന്ത്രാലയമാണ് ബുധനാഴ്‌ച ഈ വിവരം അറിയിച്ചത്.

കുട്ടികളിൽ ഫൈസർ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കനേഡിയൻ ഫെഡറൽ ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉപദേശ്‌ടാവ് സുപ്രിയ ശർമ വ്യക്തമാക്കി. തുരങ്കത്തിന്‍റെ അവസാനം വെളിച്ചം കാണാൻ തുടങ്ങി എന്നാണ് സുപ്രിയ ശർമ ഈ നടപടിയെ വിശേഷിപ്പിച്ചത്.

അതേ സമയം ഏപ്രിലിൽ ഈ പ്രായത്തിലുള്ളവർക്ക് വാക്‌സിൻ നൽകാന്‍ അൾജീരിയയും അനുമതി നൽകിയതായി ഫൈസറിന്‍റെ കാനഡയിലെ പ്രതിനിധി അറിയിച്ചു. 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ ഉപയോഗിക്കാൻ കാനഡ മുൻപേ തന്നെ അനുമതി നൽകിയിരുന്നു.

കൂടുതൽ വായനക്ക്:യുഎസ് അടുത്തയാഴ്ച കാനഡയിലേക്ക് ഫൈസർ വാക്സിനുകൾ നൽകും

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനും സമാനമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് യുഎസ് ആരോഗ്യ അധികൃതർ അറിയിച്ചു. അതേ സമയം അസ്‌ട്രാസെനെക കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം രക്തം കട്ട പിടിച്ച് മൂന്ന് പേർ രാജ്യത്ത് മരിച്ചതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ബ്രൺസ്‌വിക്കിലെ അറ്റ്‌ലന്‍റിക് പ്രവിശ്യ സ്വദേസിയായ ഇയാൾക്ക് ഏകദേശം അറുപത് വയസിന് മുകളിൽ പ്രായമുണ്ടായിരുന്നു. എന്നാൽ പ്രവിശ്യയിൽ അസ്‌ട്രാസെനെക വാക്‌സിൻ തുടർന്നും ഉപയോഗിക്കുമെന്ന് ന്യൂബ്രൺസ്‌വിക്കിലെ ചീഫ് മെഡിക്കൽ ഓഫീസർ ജെന്നിഫർ റസ്സൽ അറിയിച്ചു. 10 പ്രവിശ്യകളിലെ ഗതാഗത തടസം വാക്‌സിനേഷന്‍റെ വേഗതയെ ബാധിക്കുമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. അതിനാൽ അധികാരികൾ ഇടപെടണമെന്നുമുള്ള ആവശ്യവും ഉയരുകയാണ്.

അടിയന്തര ആവശ്യത്തിനായി ഫൈസർ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യു.കെ, ഇന്ത്യ ബഹ്‌റൈൻ തുടങ്ങിയവ അനുമതി നൽകിയിരുന്നു.

ABOUT THE AUTHOR

...view details