ഒട്ടാവ: കാനഡയിലെ ടൊറന്‍റോയില്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഹർപ്രീത് സിങ്, ജസ്‌പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് സംഭവം.
അപകടത്തെക്കുറിച്ച് ക്വിന്‍റോ വെസ്റ്റ് ടൊറന്‍റോ പൊലീസ് പറയുന്നതിങ്ങനെ: രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് വിദ്യാര്‍ഥികള്‍ വാനില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്‌ടര്‍ ട്രെയിലര്‍ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൈവേ 401ൽ ശനിയാഴ്‌ച പുലര്‍ച്ചെ 3:45നാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.