ഫിലാഡൽഫിയ: പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും തിങ്കളാഴ്ച നിർണായക ദിവസം. യുഎസ് പ്രസിഡന്‍റായി ട്രംപ് തുടരുമോ അതോ ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ട്രംപിനെ മറികടന്ന് വൈറ്റ് ഹൗസിൽ പ്രവേശിക്കുമോ എന്ന് ചോദ്യത്തിന്‍റെ വിധിയെഴുത്ത് നാളെയാണ്. 93 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം വോട്ടുചെയ്തു കഴിഞ്ഞു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസം ട്രംപ് നോർത്ത് കരോലിന മുതൽ വിസ്കോൺസിൻ വരെ അഞ്ച് റാലികൾ നടത്തും. അതേസമയം, ബൈഡൻ തന്‍റെ ഭൂരിഭാഗം സമയവും പെൻസിൽവാനിയയ്ക്കായി നീക്കിവച്ചിരുന്നു. അവിടെ വിജയം നേടുന്നത് ട്രംപിന്‍റെ വിജയ ശതമാനം താഴ്ത്താനുള്ള ഏറ്റവും ഉചിതമായ മാർഗമായാണ് ഡെമോക്രാറ്റുകൾ കാണുന്നത്. കൂടാതെ, നാല് വർഷം മുമ്പ് ട്രംപ് എട്ട് ശതമാനം പോയിന്‍റ് നേടിയ ഒഹായോയിലേക്ക് ബൈഡൻ സന്ദർശനം നടത്തി.
“ബൈഡന്‍റെ പദ്ധതി അമേരിക്കയെ ഒരു ജയിലാക്കി മാറ്റുമെന്നും ഇടതുപക്ഷ കലാപകാരികളെ കൊള്ളയടിക്കാനും ചുട്ടുകൊല്ലാനും സ്വതന്ത്രമായി കറങ്ങി നടക്കാനും അനുവദിക്കുമെന്നും ട്രംപ് ഞായറാഴ്ച അയോവയിൽ നടന്ന ഒരു റാലിയിൽ പറഞ്ഞു. അതേസമയം, വിദ്വേഷവും വെറുപ്പും പങ്ക് വയ്ക്കുന്ന പ്രസിഡന്‍റ് ഭരണത്തിന് അറുതിവരുത്താനുള്ള ശ്രമത്തിലാണ് അമേരിക്കയെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവനയ്ക്ക് ബൈഡൻ മറുപടി നൽകിയത്.
മെയിൽ-ഇൻ ബാലറ്റുകളിലൂടെയും മറ്റും റെക്കോർഡ് എണ്ണം വോട്ടുകൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവയുടെ പട്ടികപ്പെടുത്തൽ കാലതാമസത്തിന് ഇടയാക്കും. മെയിൽ-ഇൻ ബാലറ്റുകൾ തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കുമെന്നും തട്ടിപ്പിന് ഇടയാക്കുമെന്നും കാണിച്ച് ട്രംപ് മാസങ്ങളോളം ആരോപണങ്ങളഴിടച്ചുവിട്ടിരുന്നു. എന്നാൽ മെയിൽ ഇൻ ബാലറ്റുകൾക്ക് പിഴവ് സംഭവിക്കാമെന്നതിൽ യാതൊരു തെളിവും നിരത്താൻ ട്രംപിന് കഴിഞ്ഞില്ലായെന്നതാണ് വാസ്തവം.