കാലിഫോർണിയയിൽ 53,711 പേർക്ക് കൊവിഡ് - California
ആകെ മരണസംഖ്യ 21,481 ആയി

കാലിഫോർണിയയിൽ 53,711 പേർക്ക് കൊവിഡ്
വാഷിങ്‌ടൺ:കാലിഫോർണിയയിൽ 53,711 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 293 പേർക്ക് കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 21,481 ആയി. ഏറ്റവും കൂടുതൽ ജസസംഖ്യയുള്ള യുഎസ് സംസ്ഥാനമാണ് കാലിഫോർണിയ. 40 മില്യൺ ജനങ്ങളുള്ള കാലിഫോർണിയയിൽ 1,671,081 പേർക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 11.9 ആണ്. ലോസ് ആഞ്ചലസിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.