കേരളം

kerala

ETV Bharat / international

കാലിഫോർണിയയിൽ വെടിവെപ്പ്: മൂന്ന് മരണം - California

ഗിൽറോയ് ഗാർലിക് ഫെസ്റ്റിവല്‍ നടക്കുന്നിടത്താണ് ആക്രമണം ഉണ്ടായത്.

ഭക്ഷ്യമേളക്കിടെ വെടിവെയ്‌പ്

By

Published : Jul 29, 2019, 1:56 PM IST

വാഷിംഗ്‌ടൺ ഡിസി: കാലിഫോർണിയയിൽ ഭക്ഷ്യമേളക്കിടെ നടന്ന വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്‌ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. 'ഗിൽറോയ് ഗാർലിക് ഫെസ്റ്റിവൽ' എന്ന ത്രിദിന പരിപാടിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഫെസ്റ്റിവലിന്‍റെ അവസാന ദിവസമായിരുന്നു ഇന്നലെ. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ABOUT THE AUTHOR

...view details