വാഷിങ്ടൺ: അമേരിക്കയിലെ തെക്കന്‍ കാലിഫോർണിയയിൽ വീണ്ടും ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയും യൂറോപ്യന്‍ ഭൂചലന മോണിറ്ററും ചേർന്നാണ് കണക്കുകൾ രേഖപ്പടുത്തിയത്. 202 കിലോമീറ്റര്‍ വിസ്‌തൃതിയിലാണ് ഭൂചലനം ഉണ്ടായത്.
കാലിഫോർണിയയിൽ വീണ്ടും ഭൂചലനം - california
ആളപായം രേഖപ്പെടുത്തിയിട്ടില്ല. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഭൂചലനത്തില്‍ തകർന്ന റോഡ്
രണ്ട് ദിവസം മുമ്പ് റിഡ്ജ്ക്രെസ്റ്റിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. റിഡ്ജ്ക്രെസ്റ്റില്‍ കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമായിരുന്നു ഇത്. കാലിഫോർണിയയുടെ അയൽ സംസ്ഥാനമായ നെവാഡയിലെ ലാസ് വെഗാസിലും മെക്‌സിക്കന്‍ അതിര്‍ത്തിയിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ഇല്ല. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു.