കാലിഫോർണിയയിൽ ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു - California
വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാമെന്ന് ഡോ.ആന്‍റണി ഫൗസി പറഞ്ഞു.
കാലിഫോർണിയയിൽ ആദ്യത്തെ ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു
വാഷിങ്‌ടൺ:അമേരിക്കയിലെ കാലിഫോർണിയയിൽ ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു.സംസ്ഥാന ഗവർണർ ഗാവിൻ ന്യൂസോം ആണ് ഇക്കാര്യം അറിയിച്ചത്. വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാമെന്ന് ഡോ.ആന്‍റണി ഫൗസി പറഞ്ഞു. കഴിഞ്ഞ ദിവസം കൊളറാഡോയിൽ 20 വയസുകാരന് പുതിയ വൈറസ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്‌സിനുകൾ ജനിതകമാറ്റം വന്ന വൈറസിനും ഫലപ്രദമാകുമെന്നും ഫൗസി പറഞ്ഞു.