മെക്‌സിക്കോ: മെക്‌സിക്കോ-അമേരിക്കൻ അതിർത്തിക്ക് സമീപം 19 പൊള്ളലേറ്റ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ ജനങ്ങൾ പരിഭ്രാന്തരാണെന്നും വെള്ളിയാഴ്‌ചയാണ് കൊലപാതകം നടന്നതെന്നും കാമർഗോയിലെ അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് അക്രമ സംഘങ്ങൾ തമ്മിൽ പ്രാദേശിക തർക്കങ്ങൾ നിലനിന്നിരുന്ന പ്രദേശമാണ് കാമർഗോ.
മെക്‌സിക്കോ-അമേരിക്കൻ അതിർത്തിയ്‌ക്ക് സമീപത്ത് പൊള്ളലേറ്റ മൃതദേഹങ്ങൾ കണ്ടെത്തി - കാമർഗോ
വെള്ളിയാഴ്‌ചയാണ് കൊലപാതകം നടന്നതെന്ന് കാമർഗോയിലെ അധികൃതർ അറിയിച്ചു
മെക്‌സിക്കോ-അമേരിക്കൻ അതിർത്തിയ്‌ക്ക് സമീപത്ത് പൊള്ളലേറ്റ മൃതദേഹങ്ങൾ കണ്ടെത്തി
മയക്കുമരുന്ന് കള്ളക്കടത്തിന്‍റെയും കുടിയേറ്റക്കാരുടെയും പ്രധാന കേന്ദ്രമാണ് കാമർഗോ. ഇതിനിടയിൽ ഗ്വാട്ടിമാലൻ കുടിയേറ്റക്കാർ മരിച്ചവരിൽ ഉൾപ്പെടുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. 2020 ജനുവരിയിൽ അയൽ നഗരമായ സിയുഡാഡ് മിയറിനടുത്ത് 21 മൃതദേഹങ്ങൾ വിവിധ വാഹനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. ദിവസങ്ങൾക്ക് ശേഷം മെക്‌സിക്കൻ സൈന്യം 11 അക്രമികളെ കൊലപ്പെടുത്തുകയും ചെയ്‌തു.