കേരളം

kerala

ETV Bharat / international

ബ്രസീല്‍ പ്രസിഡന്‍റിന്‍റെ മൂന്നാമത്തെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവ് - കൊവിഡ് 19

അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് പ്രസിഡന്‍റ് ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

Jair Bolsonaro  Brazils President tests positive  positive test  novel coronavirus  Bolsonaro  Bolsonaro tests positive  Brazil's Prez tests +ve for COVID-19 for third time  ജെയര്‍ ബോള്‍സൊനാരോ  ബ്രസീല്‍ പ്രസിഡന്‍റിന്‍റെ മൂന്നാമത്തെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവ്  കൊവിഡ് 19  ബ്രസീല്‍
ബ്രസീല്‍ പ്രസിഡന്‍റിന്‍റെ മൂന്നാമത്തെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവ്

By

Published : Jul 23, 2020, 1:43 PM IST

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയുടെ മൂന്നാമത്തെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവ്. ചൊവ്വാഴ്‌ച നടത്തിയ പരിശോധനയുടെ ഫലമാണ് പ്രസിഡന്‍റ് ഓഫീസ് പുറത്തിറക്കിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും ബ്രസീലിയയിലെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ജൂലായ് 7നാണ് ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പനിയും അസ്വാസ്ഥ്യവും പ്രകടിപ്പിച്ച അദ്ദേഹം സ്വവസതിയില്‍ നിന്നായിരുന്നു ചുമതലകള്‍ വഹിച്ചിരുന്നത്. കഴിഞ്ഞ ആഴ്‌ച നടത്തിയ പരിശോധനയിലും അദ്ദേഹത്തിന്‍റെ ഫലം പോസിറ്റീവായിരുന്നു.

ABOUT THE AUTHOR

...view details