ബ്രസീലിയ: ബ്രസീലിൽ തണ്ണീർത്തടങ്ങളിലുണ്ടായ തീപിടിത്തത്തിൽ 200 ഓളം ജാഗ്വറുകളും ഉരഗങ്ങളും മറ്റ് മൃഗങ്ങളും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി വൈൽഡ് ക്യാറ്റ് സംരക്ഷണ സംഘടനയായ പന്തേര. ഓഗസ്റ്റ് മുതൽ ബ്രസീലിലെ നിരവധി ഉദ്യാനങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്ചിരുന്നു.
കാട്ടുതീ; ബ്രസീലിൽ കൊല്ലപ്പെട്ടത് ഇരുന്നൂറോളം ജാഗ്വാറുകൾ - catastrophic flames in Brazil
47 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയും ശക്തമായ കാറ്റുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനീറോയിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ഓഗസ്റ്റ് ആരംഭം മുതൽ 5,800 ചതുരശ്ര മൈൽ ഭൂമി തീപിടിത്തത്തെ തുടർന്ന് നശിച്ചുവെന്നാണ്. അഗ്നിശമന സേനാംഗങ്ങളും പരിസ്ഥിതി മന്ത്രാലയവും ചേർന്ന് രക്ഷപ്പെടുത്തിയ മൃഗങ്ങൾക്കായി സംരക്ഷണ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. കണക്കുകൾ പ്രകാരം സെപ്റ്റംബർ ആദ്യ 12 ദിവസങ്ങളിൽ തീപിടിത്തത്തിന്‍റെ തോത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്.
അഗ്നിശമന സേനാംഗങ്ങളും സൈനികരും സന്നദ്ധപ്രവർത്തകരും ജാഗ്വറുകളെയും മറ്റ് മൃഗങ്ങളെയും കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 47 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയും, ശക്തമായ കാറ്റുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.